വീണ്ടെടുക്കാൻ വീറോടെ ; കരുത്തറിയിച്ച് എൽഡിഎഫ് സ്ഥാനാർഥിനിര

ജില്ലാപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പണത്തിനുമുമ്പ് സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് , ജില്ലാ സെക്രട്ടറി എസ് സതീഷ് എന്നിവർക്കൊപ്പം
കൊച്ചി
വികസനം തകർക്കുന്ന യുഡിഎ-ഫിൽനിന്ന് ജില്ലാപഞ്ചായത്തിനെ വീണ്ടെടുത്ത് നാടിന്റെ നന്മയും വളർച്ചയും സാധ്യമാക്കുമെന്ന ദൃഢനിശ്ചയത്തോടെ എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. വ്യാഴം ഉച്ചയോടെ സിപിഐ എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിൽനിന്ന് പ്രകടനമായി സ്ഥാനാർഥികളും എൽഡിഎഫ് നേതാക്കളും പ്രവർത്തകരും കലക്ടറേറ്റിലെത്തി. തുടർന്ന് സ്ഥാനാർഥികൾ വരണാധികാരിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് സ്ഥാനാർഥികളെ ചുവന്ന ഷാൾ അണിയിച്ച് വിജയാശംസകൾ നേർന്നു. ജില്ലയുടെ സമഗ്ര വളർച്ചയ്‌ക്കാവശ്യമായ ഒരു പദ്ധതിയും നടപ്പാക്കാത്ത, പത്തുവർഷത്തെ യുഡിഎഫ് ഭരണത്തിനെതിരെയുള്ള താക്കീതായി തെരഞ്ഞെടുപ്പ് മാറുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. ജില്ലാപഞ്ചായത്തിനെതിരെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ കുറ്റപത്രം സമർപ്പിക്കൽ സമ്മേളനങ്ങൾ രണ്ടു ദിവസങ്ങളിലായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്രിക സമർപ്പിക്കുന്നതിനുമുന്നോടിയായി കാക്കനാട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ സി ബി ദേവദർശനൻ, ടി സി ഷിബു, കെ എസ് അരുൺകുമാർ, കെ എൻ സുഗതൻ, ശാരദ മോഹൻ, എ ജി ഉദയകുമാർ, പി കെ രാജേഷ്, എം എം ജോർജ്, പി വി ശ്രീനിജിൻ എംഎൽഎ, അനിൽ കാഞ്ഞിലി, കെ എൻ ഗോപി, എൽദോ എബ്രഹാം, പി എ അയൂബ് ഖാൻ, കെ എ നവാസ്, കെ കെ സന്തോഷ് ബാബു, ജോർജ് മേനാച്ചേരി, വി എം ശശി, വി സലിം, ടി വി അനിത, എ ആർ രഞ്‌ജിത് എന്നിവരും ഡിവിഷൻ ഭാരവാഹികളും പങ്കെടുത്തു.









0 comments