ജില്ലാപഞ്ചായത്ത്‌
 'ഇല്ലാ പഞ്ചായത്ത്‌' ; വികസനവഴി അടഞ്ഞ 10 വർഷങ്ങൾ

Ernakulam Jilla Panchayath
വെബ് ഡെസ്ക്

Published on Nov 21, 2025, 04:26 AM | 1 min read

കൊച്ചി

പത്തുവർഷത്തെ തുടർച്ചയായ യുഡിഎഫ്‌ ഭരണത്തിലൂടെ എറണാകുളം ജില്ലാപഞ്ചായത്ത്‌ ‘ഇല്ലാ പഞ്ചായത്ത്‌’ ആയെന്ന്‌ എൽഡിഎഫ്‌ കുറ്റപത്രം. യുഡിഎഫിന്റെ ഭരണ പരാജയം അക്കമിട്ട്‌ നിരത്തുന്നതാണ്‌ കുറ്റപത്രം. ഉത്തരവാദിത്വവും ചുമതലയും നിർവഹിക്കുന്നതിൽ പരാജയപ്പെട്ടവർ ഇല്ലാത്ത നേട്ടങ്ങൾ പറഞ്ഞ്‌ വീണ്ടും വോട്ടുതേടുന്പോൾ അതിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന കുറ്റപത്രം എൽഡിഎഫ്‌ പഞ്ചായത്തുകളിൽ വായിക്കും.


കേരളത്തിന്റെ സാമൂഹ്യവികസന ചരിത്രത്തിൽ അഭിമാനകരമായ വികസന നേട്ടങ്ങൾ കൈവരിക്കാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞ സമയത്താണ്‌, കോൺഗ്രസ്‌ നയിക്കുന്ന യുഡിഎഫ്‌ ഭരണസമിതി ജില്ലയുടെ വികസനത്തെ പിന്നോട്ടടിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിനൊപ്പമെത്താൻ കഴിയാത്ത ജില്ലാപഞ്ചായത്തായി എറണാകുളം മാറിയതെങ്ങനെയെന്ന കണക്കുകളും നിരത്തുന്നു. ജില്ലയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ യുഡിഎഫ്‌ ഭരണസമിതിക്കായില്ല. സമഗ്രവികസനത്തിന് സഹായകമായ പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നതിലും യുഡിഎഫ്‌ പരാജയപ്പെട്ടു.​


ജില്ലയുടെ വികസനത്തിനായി സംസ്ഥാന സർക്കാർ നൽകിയ 100 കോടിയിലധികം രൂപ പാഴാക്കി


ബ്ലോക്ക്‌, ഗ്രാമപഞ്ചായത്തുകൾക്ക്‌ പ്രാദേശിക വികസനാസൂത്രണത്തിൽ സാങ്കേതിക
സഹായങ്ങളൊന്നും നൽകിയില്ല


പട്ടികജാതി വികസന ഫണ്ട്‌ നഷ്ടപ്പെടുത്തി പട്ടികവർഗ വിഭാഗത്തിന്റെ ഒരു കോടി രൂപ പാഴാക്കി


പ്രാദേശിക വികസനത്തിനുള്ള 100 കോടി രൂപ ചെലവഴിച്ചില്ല ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ല


ഏകപക്ഷീയ തീരുമാനങ്ങൾ നടപ്പാക്കുന്നു കേന്ദ്ര–സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ പ്രയോജനപ്പെടുത്തിയില്ല



ജില്ലയ്‌ക്ക്‌ സമഗ്ര പദ്ധതികളില്ല പരാജയപ്പെട്ട ജില്ലാ ആസൂത്രണ സമിതി ജില്ലാപഞ്ചായത്ത്‌ ആസ്‌തികൾ സംരക്ഷിക്കപ്പെടുന്നില്ല


കാർഷിക, ടൂറിസം മേഖലയ്‌ക്കും ഒന്നുമില്ല
ജില്ലാപഞ്ചായത്തിന്‌ കൈമാറി കിട്ടിയ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അവിടത്തെ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഒരു സംഭാവനയും ചെയ്യാനായില്ല



deshabhimani section

Related News

View More
0 comments
Sort by

Home