ബിജെപിയുടെ അടിത്തറ ബിഡിജെഎസ്‌ അല്ല : 
രാജീവ്‌ ചന്ദ്രശേഖർ

print edition ശബരിമല സ്വർണമോഷണം ; രാജീവ്‌ ചന്ദ്രശേഖറിനെ തള്ളി തുഷാർ

thushar vellappally
വെബ് ഡെസ്ക്

Published on Nov 21, 2025, 03:06 AM | 1 min read


​ചേർത്തല

ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറെ തള്ളി ബിഡിജെഎസ്‌ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. ശബരിമലയിലെ സ്വർണമോഷണത്തിൽ സിപിഐ എം ഉത്തരവാദിയാണെന്ന്‌ പറയാൻ സാധിക്കില്ലെന്ന്‌ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട്‌ പറഞ്ഞു.


25 വർഷമായി അവിടെ അഴിമതിയുണ്ട്‌. വിശദമായി പരിശോധിച്ചാലേ ഉത്തരവാദി കോൺഗ്രസ്‌ ആണോ, സിപിഐ എം ആണോയെന്ന്‌ പറയാനാകൂ. നേരത്തെ മോഷ്ടിച്ചതിന്റെ ബാക്കിയാണോ ഇപ്പോൾ മോഷ്ടിച്ചതെന്ന്‌ വ്യക്തമല്ല.


​അതേസമയം സ്വർണമോഷണത്തിൽ സിപിഐ എമ്മിന്‌ പങ്കുണ്ടെന്നായിരുന്നു രാജീവ്‌ ചന്ദ്രശേഖറിന്റെ പ്രതികരണം. എൻഡിഎയിലെ സീറ്റ്‌ തർക്കം പരിഹരിക്കാൻ കൂടിയാലോചനയ്‌ക്ക്‌ എത്തിയതായിരുന്നു ഇരുവരും. യോഗത്തിന്‌ മുന്പായിരുന്നു രാജീവിന്റെ പ്രതികരണം. യോഗശേഷം രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു തുഷാറിന്റെ പ്രതികരണം.


ബിജെപിയുടെ അടിത്തറ ബിഡിജെഎസ്‌ അല്ല : 
രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിൽ ബിജെപിയുടെ അടിത്തറ ബിഡിജെഎസ്‌ അല്ലെന്ന്‌ സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. മുന്നണിയിൽ തർക്കമുണ്ടാവുന്നത്‌ സ്വാഭാവികമാണ്‌. എൻഡിഎയിൽ പ്രശ്‌നങ്ങളുണ്ടെന്നും അത്‌ പരിഹരിക്കുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. ആലപ്പുഴയിൽ ബിജെപി–ബിഡിജെഎസ്‌ തർക്കം പരിഹരിക്കാൻ തുഷാർ വെള്ളാപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Home