print edition ‘കോൺഗ്രസിനെ മുസ്ലിംലീഗിന് തൂക്കിവിറ്റു’ ; ആഞ്ഞടിച്ച് മുൻ ഡിസിസി ജനറൽ സെക്രട്ടറി

കൽപ്പറ്റ
വയനാട്ടിൽ കോൺഗ്രസ് പാർടിയെ നേതാക്കൾ മുസ്ലിംലീഗിന് തൂക്കിവിറ്റെന്ന് മുൻ ഡിസിസി ജനറൽ സെക്രട്ടറി ഗോകുൽദാസ് കോട്ടായിൽ. പഞ്ചായത്തുകളിൽ ഒരുചർച്ചയുമില്ലാതെ ലീഗിന് സീറ്റ് വാരിക്കൊടുത്തെന്നും അദ്ദേഹം കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഉരുൾപൊട്ടലുണ്ടായ മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഭാഗത്ത് കൈപ്പത്തി കാണാനില്ല. കോൺഗ്രസിനെ മുസ്ലിംലീഗിന് അടിയറവയ്ക്കുകയാണ്. മുഴുവൻ സീറ്റുകളും ലീഗിന് കൊടുത്തു. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷൻ പെയ്‌ഡ് സീറ്റാക്കി. മുസ്ലിംലീഗ് പറയുന്നയാൾക്കേ കൊടുക്കൂവെന്നാക്കി.
ലീഗിന് വാരിക്കോരി കൊടുക്കുന്പോൾ നേതാക്കൾക്ക് അവിടുത്തെ പ്രാദേശിക നേതാക്കളുടെ മുഖംകൂടി ഓർമയിലുണ്ടാകണം. ഇൗ പോക്ക് നാശത്തിലേക്കാണ്. ഇത് പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. ഇക്കാര്യം നേതാക്കളോട് നേരിട്ട് പറയാൻ പലപ്രാവശ്യം ശ്രമിച്ചതാണ്. അവർക്കാർക്കും ഫോൺ എടുക്കാനും സംസാരിക്കാനും സമയമില്ല. അതുകൊണ്ട് പ്രതികരിക്കാതിരിക്കാൻ കഴിയില്ല. പാർടിയെ നശിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നും ഗോകുൽദാസ് പറഞ്ഞു. എന്നാൽ ഗോകുൽദാസിന്റെ വാദം ഡിസിസി പ്രസിഡന്റ് ടി ജെ ഐസക് തള്ളി.









0 comments