print edition ക്ഷേമപെൻഷൻ ; സർക്കാരിന് അഭിമാനവും സന്തോഷവും: മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം
ക്ഷേമ പെൻഷൻ കുടിശ്ശിക മുഴുവൻ തീർത്തതും ഇൗ മാസം മുതൽ 2000 രൂപയായി വർധിപ്പിച്ചതും ധനമന്ത്രി എന്ന നിലയിൽ സന്തോഷവും അഭിമാനവും നൽകുന്നതാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്. ഒരാഴ്ച കൊണ്ട് പെൻഷൻ വിതരണം പൂർത്തിയാക്കും.
കേന്ദ്രസർക്കാർ സംസ്ഥാനത്തിനു മുകളിൽ ചുമത്തുന്ന സാമ്പത്തിക ഉപരോധത്തെ നേരിട്ടാണ് ഇത് സാധിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനും കടം – ജിഎസ്ഡിപി അനുപാതം കുറച്ചുകൊണ്ടുവരാനും നമുക്ക് കഴിഞ്ഞു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിലും വലിയ വർധനവുണ്ടായി. കേന്ദ്ര വിഭവ കൈമാറ്റത്തിൽ ഉണ്ടായ വെട്ടിക്കുറവാണ് സംസ്ഥാനത്ത് ധനഞെരുക്കമുണ്ടാക്കുന്നത്. ചെയ്യാൻ കഴിയുന്നത് മാത്രമേ എൽഡിഎഫ് പറയാറുള്ളൂ. പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും. ഇതാണ് സർക്കാരിന്റെ വാക്ക് – ധനമന്ത്രി പറഞ്ഞു.









0 comments