അനധികൃത മീൻപിടിത്തം: 
ബോട്ട് പിടികൂടി

ബേപ്പൂരിൽ ലൈറ്റ് ഫിഷിങ് നടത്തിയതിന് പിടികൂടിയ ബോട്ട്

ബേപ്പൂരിൽ ലൈറ്റ് ഫിഷിങ് നടത്തിയതിന് പിടികൂടിയ ബോട്ട്

വെബ് ഡെസ്ക്

Published on Nov 21, 2025, 02:19 AM | 1 min read

ബേപ്പൂർ ​ ഉയർന്നശേഷിയുള്ള വെളിച്ചസംവിധാനമുപയോഗിച്ചുള്ള അനധികൃത "ലൈറ്റ് ഫിഷിങ്' നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കടിയപട്ടണം വളനാർ കോളനിയിൽ സഹായ രാജീവിന്റെ ഉടമസ്ഥതയിലുള്ള "അമല ഉർപവം മാത’ ബോട്ടാണ് ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന്‌ പിടികൂടിയത്. ഉയർന്നശേഷിയുള്ള എൽഇഡി ലൈറ്റുകൾ ബോട്ടിൽനിന്ന്‌ പിടിച്ചെടുത്തു. നിലവിൽ കടലിൽ 12 വോൾട്ട് വെളിച്ചസംവിധാനത്തിന്‌ മാത്രമേ മീൻപിടിത്തത്തിന്‌ അനുമതിയുള്ളൂ. ഇതിൽ കൂടുതൽ പ്രസരണശേഷിയുള്ള വെളിച്ചമുപയോഗിക്കുന്നതിന് കേന്ദ്ര-–സംസ്ഥാന നിയമപ്രകാരം വിലക്കുണ്ട്. ഇതുലംഘിച്ചാണ് 500മുതൽ 2000 വോൾട്ടുവരെ ശേഷിയുള്ള ഹാലജൻ, എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് മീൻപിടിക്കുന്നത്. ​ ബേപ്പൂർ മറൈൻ എൻഫോഴ്‌സ്‌മെന്റ് സബ് ഇൻസ്പെക്ടർ ടി കെ രാജേഷ്, കെ രാജൻ, മനു തോമസ്, റെസ്ക്യൂ ഗാർഡ്സ് വിഘ്‌നേഷ്, താജുദ്ദീൻ, വിശ്വജിത്ത്, ബിലാൽ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനക്കുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home