ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കണം
കലക്ടറേറ്റിലേക്ക് കരാറുകാരുടെ മാർച്ചും ധർണയും

കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി വി കൃഷ്ണൻ ഉദ്‌ഘാടനംചെയ്യുന്നു
കോഴിക്കോട് വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ അന്യായ വിലക്കയറ്റം നിയന്ത്രിക്കുക, 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലിന്റെ ട്രഷറി നിയന്ത്രണം പിൻവലിക്കുക, ലോക്കൽ മാർക്കറ്റ് റേറ്റിലെ അപാകം പരിഹരിക്കുക, എന്നീ മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. ധർണ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി വി കൃഷ്ണൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് വി പി അരവിന്ദാക്ഷൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി വി ജലീലുദ്ദീൻ, സംസ്ഥാന സെക്രട്ടറി പി പ്രശാന്ത് കുമാർ, സംസ്ഥാന സെൻട്രൽ കമ്മിറ്റി അംഗം പി മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗം ഡൊമനിക് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സുരേന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ സി ടി കുഞ്ഞോയി നന്ദിയും പറഞ്ഞു.









0 comments