പ്രതിഷേധ സദസ്സ്

സംയുക്ത സമരസമിതി സംഘടിപ്പിച്ച ഏരിയാ പ്രതിഷേധ സദസ് കിസാൻസഭ ജില്ല ട്രഷറർ കെ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വടക്കാഞ്ചേരി
ട്രംപിന്റെ പ്രതികാര ചുങ്കത്തിനെതിരായി സംയുക്ത സമരസമിതി സംഘടിപ്പിച്ച ഏരിയ പ്രതിഷേധ സദസ്സ് കിസാൻസഭ ജില്ലാ ട്രഷറർ കെ കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി ടി വി സുനിൽകുമാർ അധ്യക്ഷനായി. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം പി മോഹൻദാസ്, സിഐടിയു ഏരിയ വൈസ് പ്രസിഡന്റ് എം ജെ ബിനോയ്, കെ എം മൊയ്തു, ഇ ഉമാലക്ഷ്മി, കെ പി മദനൻ, എം എ വേലായുധൻ, കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു.









0 comments