പികെഎസ് പ്രതിഷേധിച്ചു

തൃശൂർ
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി എസ് ഗവായിക്കെതിരെ കോടതി മുറിക്കുള്ളിൽ നടന്ന ആക്രമണത്തിൽ പട്ടികജാതി ക്ഷേമസമിതി പ്രതിഷേധിച്ചു. തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി കെ വി രാജേഷ് ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് കെ എസ് സഹദേവൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ പി എ പുരുഷോത്തമൻ, ജില്ലാ വൈസ് പ്രസിഡന്റ് പി എ ലെജുക്കുട്ടൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി കെ ബിന്ദു, ജില്ലാ കമ്മിറ്റിയംഗം പി എസ് നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.









0 comments