പികെഎസ് ജില്ലാ കമ്മിറ്റി ഓഫീസ് തുറന്നു

പികെഎസ് ജില്ലാ കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റി ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വിവിധ മത്സര പരീക്ഷാ പരിശീലനം, ബോധവൽക്കരണ ക്ലാസ്, തൊഴിൽ പരിശീലനങ്ങൾ തുടങ്ങിയവയ്‌ക്ക് വേദിയായി കൂടി ഓഫീസ് പ്രവർത്തിക്കും. പികെഎസ് ജില്ലാ പ്രസിഡന്റ് ഡോ. എം കെ സുദർശൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ്, സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, സംസ്ഥാന ട്രഷറർ വി ആർ ശാലിനി, ജില്ലാ സെക്രട്ടറി കെ വി രാജേഷ്, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ജില്ലാ കമ്മിറ്റിയംഗം യു ആർ പ്രദീപ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പി കെ ശിവരാമൻ, സി കെ ഗിരിജ, എം മിനി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, സുരേഷ് ബാബു, കെ എ വിശ്വംഭരൻ, പി എ ലെജു കുട്ടൻ, എൻ കെ പ്രമോദ് കുമാർ, പി കെ കൃഷ്ണൻകുട്ടി, സി എസ് സംഗീത്, പി എ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.









0 comments