ലഹരിവിരുദ്ധ ഓണാഘോഷം; ട്രോഫികൾ സമ്മാനിച്ചു

ഇരിങ്ങാലക്കുട
"മധുരം ജീവിതം' ലഹരിവിരുദ്ധ ഓണാഘോഷ പരിപാടിയിലെ വിജയികൾക്ക് മന്ത്രി ആർ ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു. മന്ത്രി ബിന്ദുവിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്തുന്ന വര്‍ണക്കുട സ്പെഷ്യല്‍ എഡിഷന്റെ ഭാഗമായാണ് "മധുരം ജീവിതം' ലഹരിവിരുദ്ധ ഓണാഘോഷ പരിപാടികൾ നടത്തിയത്. ഓണക്കളി മത്സരത്തിൽ അസ്ത്ര ഞാറയ്ക്കൽ ഒന്നാംസ്ഥാനവും ശിവകാർത്തികേയ നോർത്ത് പറവൂർ രണ്ടാംസ്ഥാനവും നേടി. ബാലമുരുകൻ പുല്ലൂറ്റും കാവിലമ്മ കാട്ടൂരും മൂന്നാംസ്ഥാനവും പങ്കിട്ടു. ഒന്നാം സ്ഥാനക്കാർക്ക് 20000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നാടൻപാട്ട് മത്സരത്തിൽ കതിരോല ഇരിങ്ങാലക്കുട ഒന്നാംസ്ഥാനവും എഗറ് കലാസംഘം കാട്ടൂർ രണ്ടാം സ്ഥാനവും വെട്ടം ഫോക്ക് ബാൻഡ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാർക്ക് 7000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി. ജൂനിയർ വിഭാഗം നാടൻപാട്ട് വിഭാഗത്തിൽ സമയ കലാഭവൻ കൊറ്റനെല്ലൂരിനാണ് പ്രോത്സാഹന സമ്മാനം. കലാ സാഹിത്യരചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും പിന്നീട് നടത്തും.









0 comments