പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ഷീജ
കൊടുങ്ങല്ലൂർ
പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മേത്തല അരാകുളം വെസ്റ്റ് പ്ലാവിട പറമ്പിൽ ഷീജ (62) യാണ് മരിച്ചത്. പനിയും വിറയലുമായി കഴിഞ്ഞ ബുധനാഴ്ചയാണ് കുന്നംകുളം ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയത്. പിന്നീട് പേബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. പരിശോധനയിൽ പേവിഷ ബാധ സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരിച്ചത്. ഒന്നര മാസം മുമ്പ് ഇവരുടെ ദേഹത്ത് തെരുവ് നായയുടെ നഖം കൊണ്ട് മുറിവ് പറ്റിയിരുന്നു. പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിരുന്നില്ല. മുതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: സത്യൻ. മക്കൾ: സജിനി , സിജേഷ്.









0 comments