എ കെ രാമൻനായരെ അനുസ്‌മരിച്ചു

എ കെ രാമൻനായർ അനുസ്മരണം കെ നാരായണപിള്ള ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവും സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എ കെ രാമൻനായരുടെ 15-ാമത് ചരമവാർഷികം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി ആചരിച്ചു. പുത്തുവിളപ്പടി ജങ്ഷനിൽ അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റി അംഗം കെ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. കെ കെ മനോഹരൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ടി എ സുധാകരകുറുപ്പ്, ഏരിയ കമ്മിറ്റി അംഗം ആർ സഞ്ജീവൻ, കെ ആർ ദേവരാജൻ, കെ എസ് സന്തോഷ് കുമാർ, ജി ഗോപൻ, ശ്രീദേവി രാജേന്ദ്രൻ, സി പ്രകാശ്, കെ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.







0 comments