റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന്‌ തുടക്കം

ഉയരട്ടെ കലയുടെ താളലയങ്ങൾ

kottayam ravanew jilla school

റവന്യൂ ജില്ലാ കലോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിൽ 
പങ്കെടുക്കാനായി ഒരുങ്ങുന്ന എംഡി സെമിനാരി എച്ച്‌എസ്‌എസിലെ വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Nov 25, 2025, 12:23 AM | 1 min read

കോട്ടയം 36–-ാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്‌ അക്ഷരനഗരിയിൽ ചൊവ്വാഴ്ച തിരിതെളിയും. 28 വരെ കോട്ടയം നഗരത്തിലെ വിവിധ സ്‌കൂളുകളിലാണ്‌ മത്സരം. 13 ഉപജില്ലകളിൽ നിന്ന്‌ യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 8,000 കുട്ടികൾ കലാമേളയിൽ മാറ്റുരയ്ക്കും. 305 ഇനങ്ങളിലാണ് മത്സരം. എംഡി സെമിനാരി എച്ച്എസ്, എംടി സെമിനാരി എച്ച്എസ്എസ്, മൗണ്ട് കാർമൽ എച്ച്എസ്എസ്, സെന്റ് ആൻസ് എച്ച്‌എസ്‌എസ്‌, ബേക്കർ എൽപിഎസ്, വിദ്യാധിരാജാ എച്ച്എസ്, ഹോളിഫാമിലി എച്ച്എസ്എസ്, സെന്റ് ജോസഫ്സ് സിജിഎച്ച്എസ്, എംടി എൽപിഎസ്, എംഡി എൽപിഎസ് തുടങ്ങിയ സ്കൂളുകളിലെ 13 വേദികളിലാണ് കലാമത്സരങ്ങൾ. ചൊവ്വ വൈകിട്ട് നാലിന്‌ എംഡി സെമിനാരി എച്ച്എസ്എസിൽ കലക്ടർ ചേതൻ കുമാർ മിണ കലോത്സവം ഉദ്‌ഘാടനംചെയ്യും. ഇതിനോടനുബന്ധിച്ച് മാമ്മൻ മാപ്പിള ഹാൾ പരിസരത്ത് നിന്ന്‌ എംഡി സെമിനാരി സ്കൂളിലേക്ക്‌ ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും ഉണ്ടാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിനു എബ്രഹാം, പബ്ലിസിറ്റി കൺവീനർ ആർ ജിഗി, അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റ്‌ എസ്‌ ശ്രീകുമാർ, കലോത്സവ സെക്ഷൻ സ‍ൂപ്രണ്ട്‌ ആർ ഹരീഷ്‌, വിദ്യാകിരണം ജില്ലാ കൺവീനർ കെ ജെ പ്രസാദ്‌, അനന്തകൃഷ്‌ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home