അക്കരെ അക്കരെ

കാരിത്താസ് മേൽപ്പാലം
കോട്ടയം അക്കരെയെത്താൻ കടത്തുവള്ളങ്ങൾ, കോട്ടയംകാർക്ക് അക്കാലമൊക്കെ പഴങ്കഥ. വള്ളങ്ങളില്ലെങ്കിൽ മണിക്കൂറൂകളോളം നാടുചുറ്റി അക്കരെ എത്തിയിരുന്നവർ ഇന്ന് ഹാപ്പിയാണ്. അവരുടെ ജീവിതത്തിന് വേഗമേറ്റി നിരവധി പാലങ്ങൾ ഉയർന്നു. മഴ പെയ്‌താൽ പുഴ കടക്കാൻ ബുദ്ധിമുട്ടിയിരുന്നവർ ഇന്ന് കുതിക്കുകയാണ്. തലമുറകളുടെ സ്വപ്നമാണ് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായത്. വൈക്കം അക്കരപ്പാടം പാലം, കുമരകം കോണത്താറ്റ് പാലം, കുമരകം- വൈക്കം റോഡിലെ അഞ്ചുമനപാലം, ഇല്ലിക്കൽ- തിരുവാർപ്പ് റോഡിലെ ചേരിക്കൽ പാലം, ചേർപ്പുങ്കൽ പാലം, കാരിത്താസ് റെയിൽവേ പാലം, കാട്ടിക്കുന്ന്– തുരുത്തേൽ പാലം, കുമരകം പഞ്ചായത്ത് അഞ്ചാംവാർഡിലെ പാറേക്കാടും ഏഴാംവാർഡിലെ വെളിയവുമായി ബന്ധിപ്പിക്കുന്ന പതിയാരത്ത് പാലം, ഒളശപാലം തുടങ്ങിയവ നാടിന് സമർപ്പിച്ചു. ചിറക്കൽ– പാറക്കടവ് പാലം, ഏറ്റുമാനൂർ കമ്പനിക്കടവ് പാലം, കോടിമത പാലം, ചെറുവള്ളി പാലം, പാലക്കാലുങ്കൽ പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് കേരള, കേരള റോഡ് ഫണ്ട് ബോർഡ്, പിഡബ്ല്യുഡി ബ്രിഡ്‌ജസ് വിഭാഗം തുടങ്ങിയ ഏജൻസികളുടെ നേതൃത്വത്തിലാണ് നിർമാണം.








0 comments