കുപ്പിക്കഴുത്തല്ല കോണത്താറ്റ്

കുമരകം കോണത്താറ്റ് പാലം
കുമരകം തടസമേതുമില്ലാതെ കുമരകം കാണാം, സഞ്ചാരികളുടെയും നാട്ടുകാരുടെയും യാത്രകളെ നവ്യാനുഭവമാക്കാൻ കോണത്താറ്റ് പാലം. ടാറിങ്, നടപ്പാത എന്നിവ കൂടി കഴിയുന്നതോടെ പാലം പൂർണതോതിലാകും. മഴമാറുന്നതോടെ ടാറിങ് പൂർത്തിയാക്കും. പെയിന്റിങ് ആദ്യഘട്ടം കഴിഞ്ഞു. കുപ്പിക്കഴുത്തായിരുന്ന കോണത്താറ്റ് പാലത്തിലെ വീതിയില്ലായ്‌മ കുമരകത്തെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടിയിരുന്നു. പാലത്തിന്റെ വീതിയില്ലായ്‌മക്ക് ശാശ്വതപരിഹാരമായത് മന്ത്രി വി എൻ വാസവന്റെ ഇടപെടലിലൂടെയാണ്. 2017 ജൂലൈയിലാണ് റോഡ് വികസനത്തിനും പാലം നവീകരണത്തിനും ഭരണാനുമതി ലഭിച്ചത്. ഇല്ലിക്കൽമുതൽ കുമരകംവരെയുള്ള 13.3 കിലോമീറ്റർ റോഡ് നവീകരണത്തിനും പാലത്തിന്റെ നിർമാണത്തിനുമായി 120 കോടി രൂപയാണ് വകയിരുത്തിത്. പിന്നീട് 6.85 കോടി അധികമായി അനുവദിച്ചു. ആദ്യം സിംഗിൾ സ്‌പാനായിരുന്നു പാലത്തിന്റെ നിർദേശം. മണ്ണിന്റെ ഘടന മോശമായതിനാൽ ലാൻഡ് സ്പാനാക്കി(12.5 മീറ്ററിൽ ഇരുവശങ്ങളിലുമായി മൂന്ന് സ്പാനുകൾ വീതം ആറെണ്ണം) 13.29 കോടി രൂപയാക്കി പുതുക്കി. അപ്രോച്ച് റോഡിലെ നിർമാണങ്ങൾക്കടക്കം 15.66 കോടി രൂപ പാലത്തിനായി മാത്രം മാറ്റിയിരിക്കുകയാണ്. 29.49 കോടി രൂപയാണ് കോട്ടയം കുമരകം റോഡിന്റെ സ്ഥലമെടുപ്പ് ഉൾപ്പെടെ വരുന്നത്. ലാൻസ് സ്‌പാൻ ഉൾപ്പെടെ 13 മീറ്റർ വീതിയും 105.5 മീറ്റർ നീളത്തിലുമാണ് പാലം.







0 comments