തദ്ദേശ തെരഞ്ഞെടുപ്പ്
പൊതുനിരീക്ഷകരും ചെലവുനിരീക്ഷകരുമായി

മലപ്പുറം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൊതുനിരീക്ഷകനും ചെലവുനിരീക്ഷകരും ജില്ലയിലെത്തി. നോര്‍ത്ത് വര്‍ക്കിങ് പ്ലാന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി കെ അസിഫാണ് പൊതുനിരീക്ഷകന്‍. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവുനിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. ചൊവ്വാഴ്ചമുതല്‍ പരിശോധന ആരംഭിക്കും. നിരീക്ഷകരുടെ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.sec.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുനിരീക്ഷകന്റെ ഫോണ്‍: 0495 -2414743, 9447157424. ചെലവുനിരീക്ഷകരും ചുമതലയുള്ള തദ്ദേശസ്ഥാപനങ്ങളും: • വിനോദ് ശ്രീധര്‍: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്, നിലമ്പൂര്‍ നഗരസഭ, വണ്ടൂര്‍, കാളികാവ് പഞ്ചായത്തുകള്‍ (0471- 2303640, 9446094222) • കെ അനില്‍കുമാര്‍: അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്, മഞ്ചേരി, മലപ്പുറം നഗരസഭകള്‍ (0471 -2518297, 9447957462). • രാജേഷ് പ്രകാശ്: താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, താനൂര്‍ നഗരസഭ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, തിരൂരങ്ങാടി നഗരസഭ, പരപ്പനങ്ങാടി നഗരസഭ (0471 -2518709, 9446701071). • കെ സുനില്‍കുമാര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തിരൂര്‍ നഗരസഭ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി നഗരസഭ, പെരുമ്പടപ്പ് പഞ്ചായത്ത് (9496154103). • തോമസ് സാമുവല്‍: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്, പെരിന്തല്‍മണ്ണ, മങ്കട, കുറ്റിപ്പുറം, വളാഞ്ചേരി നഗരസഭകള്‍ (9447718190). • എ നൗഷാദ്: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്, കൊണ്ടോട്ടി, വേങ്ങര, കോട്ടക്കല്‍ നഗരസഭകള്‍ (8089234070).









0 comments