എൽഡിഎഫ് വിജയത്തിന് രംഗത്തിറങ്ങും

കെഎസ്‌എഫ്‌ഇ ഗോൾഡ് അപ്രൈസർ അസോസിയേഷൻ ജില്ലാ കൺവൻഷൻ സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് രംഗത്തിറങ്ങാൻ കെഎസ്‌എഫ്‌ഇ ഗോൾഡ് അപ്രൈസർ അസോസിയേഷൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ സുനിൽ അധ്യക്ഷനായി. കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി വി യു പ്രസന്ന, കെഎസ്‌എഫ്‌ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി എൻ വിഷ്ണു, കെഎസ്‌എഫ്‌ഇ ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി എം ഷഫീഖ് അലി, ടി വി വിനോദ് കുമാർ, ടി വി ബിനീഷ് എന്നിവർ സംസാരിച്ചു.









0 comments