ജില്ലാ പഞ്ചായത്ത് ഡിവിഷൻ
വികസനം തുടങ്ങട്ടെ കാടാമ്പുഴയില്‍

കാടാമ്പുഴ
വിഭജനത്തെ തുടര്‍ന്ന് ഇത്തവണ പുതുതായി രൂപീകരിച്ച ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് കാടാമ്പുഴ. മലബാറിലെ പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രനഗരി ഉൾക്കൊള്ളുന്ന പ്രദേശമാണിത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ മേൽമുറി, കരേക്കാട്, വടക്കുംപുറം, എടയൂർ, പൂക്കാട്ടിരി, വലിയകുന്ന്, വെണ്ടല്ലൂർ ഡിവിഷനുകളും എടയൂർ, ഇരിമ്പിളിയം പഞ്ചായത്തുകളും ഇതിന്റെ പരിധിയിലാണ്. തുടര്‍ച്ചയായി യുഡിഎഫ് വിജയിക്കുന്ന പ്രദേശമാണിത്. ജില്ലാ പഞ്ചായത്തിന്റേതായി എടുത്തുപറയാവുന്ന വികസന പദ്ധതികളൊന്നും ഇവിടെ നടപ്പായിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്ന ജില്ലാ പഞ്ചായത്തംഗത്തെ ഡിവിഷനിൽ കാണാറില്ലെന്ന പരാതിയും വ്യാപകമാണ്. പ്രദേശത്തെ കാലങ്ങളായുള്ള വികസനമുരടിപ്പിന് അറുതിവരുത്തുമെന്ന പ്രഖ്യാപനവുമായാണ് എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഇ എം സജിത (28)യാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി എഡും നേടിയ സജിത 2017ലെ കലിക്കറ്റ് സര്‍വകലാശാലാ യൂണിയൻ വൈസ് ചെയർപേഴ്സണായിരുന്നു. നിലവിൽ പുത്തനത്താണി സിപിഎ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയാണ്. സിപിഐ എം മാറാക്കര ലോക്കൽ കമ്മിറ്റി അംഗവുമാണ്. കൽപ്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഡോ. കെ പി വഹീദയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി നേതാവായ എം വിലാസിനിയാണ് എൻഡിഎ സ്ഥാനാർഥി.








0 comments