വഴിയിൽപ്പെടാതെ വീടെത്താം

അക്കരപ്പാടം പാലം
വൈക്കം തുരുത്തുപോലെ ഒറ്റപ്പെട്ട ജീവിതങ്ങൾ, കടത്തുവള്ളത്തിനായി കാത്തിരുന്ന നിമിഷങ്ങൾ, വഴിയിൽ പൊലിഞ്ഞ സ്വപ്‌നങ്ങൾ, അതിജീവനത്തിന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്. അതായിരുന്നു അക്കരപ്പാടം നിവാസികൾക്ക് അക്കരപ്പാടം പാലം. കടത്തുവള്ളങ്ങളെ ആശ്രയിച്ചും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയും നടത്തിയ ദുരിതയാത്രകൾ ഇനി ഓർമകളിലാണ്. കിഫ്ബിവഴി 16.89 കോടി രൂപ ചെലവിലായിരുന്നു നിർമാണം. അക്കരപ്പാടം-–ഉദയനാപുരം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചത്. 30 മീറ്റർ നീളമുള്ള അഞ്ച് സ്പാനോടുകൂടി നിർമിച്ച പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. ഇതിനായി 29.77 സെന്റ് സ്ഥലം ഏറ്റെടുത്തു. കടത്തുവള്ളമില്ലെങ്കിൽ ചെമ്മനാകരി, ടോൾ എന്നിവിടങ്ങളിലൂടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് ഇവിടെയുള്ളവർ പ്രധാനപാതയിലേക്ക് എത്തിയിരുന്നത്. സ്വന്തം പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലേക്ക് കടക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയ്ക്കാണ് പരിഹാരമായത്.







0 comments