രാഗം തിയറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും നേരെയുണ്ടായ വധശ്രമം
4 പ്രതികൾ അറസ്റ്റിൽ

സിജോ ജോയി
വെളപ്പായ
തൃശൂർ രാഗം തിയറ്റർ നടത്തിപ്പുകാരനേയും ഡ്രൈവറേയും കത്തിയും വടിവാളും ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൃശൂർ സ്വദേശികളായ നാല് പേർ അറസ്റ്റിൽ. അഞ്ചേരി ക്രിസ്റ്റഫർ നഗർ പറമ്പിത്തറ സിജോ ജോയി (36), അയ്യന്തോൾ കള്ളിക്കാടൻ ഡിക്സൻ വിൻസൺ (33), വിൽവട്ടം കുറ്റുമുക്ക് ആലപ്പാട്ട് തോംസൺ സണ്ണി (35), കുരിയച്ചിറ ചേലക്കോട്ടുകര ആലപ്പാട്ട് എഡ്വിൻബാബു (28) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴം രാത്രി 11.50നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനങ്ങളിൽ എത്തിയ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇരുവരെയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സിജോയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്നതായി അന്വേഷകസംഘം അറിയിച്ചു. തൃശൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ഒല്ലൂർ, നെടുപുഴ സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ പ്രദീപ്, എസ്‌ഐമാരായ ആർ രാജേഷ്, കെ എം ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.








0 comments