print edition അറ്റകുറ്റപ്പണി : ഇന്ന് ട്രെയിനുകൾ വൈകും

തിരുവനന്തപുരം
ആലപ്പുഴ, ഓച്ചിറ റെയിൽവേ സ്‌റ്റേഷനുകളിലെ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്‌ച ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. നിരവധി ട്രെയിനുകൾ വൈകും.
ഭാഗികമായി റദ്ദാക്കിയവ: ഹസ്രത് നിസാമുദീൻ–തിരുവനന്തപുരം സെൻട്രൽ പ്രതിവാര സൂപ്പർഫാസ്‌റ്റ് (22654 ) കായംകുളത്ത് അവസാനിപ്പിക്കും. ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി പ്രതിവാര സൂപ്പർഫാസ്‌റ്റ് (22207) എറണാകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പർഫാസ്‌റ്റ് (22208) ബുധൻ രാത്രി 7.35 ന് എറണാകുളം ജങ്‌ഷനിൽനിന്ന് പുറപ്പെടും.
വൈകിയോടുന്നവ: മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്(16348) 2.30 മണിക്കൂർ. രാമേശ്വരം –തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്(16344) രണ്ട് മണിക്കൂർ. ഗുരുവായൂർ–താംബരം എക്‌സ്‌പ്രസ്(16128) രണ്ടു മണിക്കൂർ. നിലന്പൂർ റോഡ്–തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്‌പ്രസ്(16350) രണ്ട് മണിക്കൂർ. മംഗളൂരു സെൻട്രൽ–തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്(16603) 1.30 മണിക്കൂർ.
തിരുപ്പതി –കൊല്ലം ജങ്‌ഷൻ പ്രതിവാര എക്‌സ്‌പ്രസ്(17421) അര മണിക്കൂർ. ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്(12695) 20 മിനിട്ട്. മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്‌പ്രസ്(16630) 10 മിനിട്ട്. ചെന്നൈ എഗ്‌മൂർ–ഗുരുവായൂർ എക്‌സ്‌പ്രസ്(16127) 2.20 മണിക്കൂർ. കൊല്ലം ജങ്‌ഷൻ–ആലപ്പുഴ മെമു എക്‌സ്‌പ്രസ്(66312) 30 മിനിട്ട്.
കൊല്ലം ജങ്‌ഷൻ–എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്(66322) 10 മിനിട്ട്. മംഗളൂരു ജങ്‌ഷൻ–തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്‌സ്‌പ്രസ്(06164) 1.30 മണിക്കൂർ.







0 comments