മയക്കുമരുന്ന് വിൽപ്പന
ഇരിങ്ങാലക്കുട സ്വദേശി കരുതൽ തടങ്കലിൽ

ദീപക്
കൊടകര
നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതിയായ ഇരിങ്ങാലക്കുട സ്വദേശി കരുതൽ തടങ്കലിൽ. പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിങ് ആൻഡ് നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം ഒരു വർഷത്തേക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. ഇരിങ്ങാലക്കുട നടവരമ്പ് കല്ലംകുന്ന് ചിറയിൽ വീട്ടിൽ ദീപകിനെ(30) യാണ് കരുതൽ തടങ്കലിലാക്കിയത്. തൃശൂർ റൂറൽ പൊലീസിന്റെ കീഴിൽ 2025ലെ ഏഴാമത്തെ കരുതൽ തടങ്കൽ ഉത്തരവാണിത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഉത്തരവ്. ഇയാളെ ഇരിങ്ങാലക്കുട നടവരമ്പിൽ നിന്ന് അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് കേസുകളിൽ ഒന്നിലേറെത്തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് പിഐടി എൻഡിപിഎസ്. ദീപക് മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസുകൾ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.








0 comments