ചെറുതുരുത്തിയിൽ വാഹനാപകടം: യുവാവ് മരിച്ചു

അഫ്സൽ
ചെറുതുരുത്തി
പെട്രോൾ കയറ്റിവന്ന ടാങ്കർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാനിലെ ഡ്രൈവർ മരിച്ചു. മലപ്പുറം മമ്പാട് കാട്ടുമുണ്ട വീട്ടിൽ അഫ്സൽ (32) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30 ഓടെ ചെറുതുരുത്തി ചുങ്കത്ത് വച്ചാണ് അപകടമുണ്ടായത് . തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും തൃശൂർ ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കുകളോടെ അഫ്സലിനെ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇടിയുടെ ആഘാതത്തിൽ മുൻവശം പൂർണമായും തകർന്നു. പിക്കപ്പ് വാൻഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ചെറുതുരുത്തി പൊലീസും ഷൊർണൂർ ഫയർഫോഴ്സ് യൂണിറ്റുമെത്തി മേൽ നടപടി സ്വീകരിച്ചു.







0 comments