ഗുരുവായൂർ നഗരസഭയിൽ കോൺഗ്രസ് റിബൽ

ഗുരുവായൂർ
ഗുരുവായൂർ നഗരസഭയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ മത്സരരംഗത്ത്. ഗുരുവായൂർ നഗരസഭ 39 –ാം വാർഡ് കപ്പിയൂരിലാണ് കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി എം പി ബഷീർ ഹാജി മത്സര രംഗത്തിറങ്ങിയത്. ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ബ്ലോക്ക് ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായ ബഷീർ പൂക്കോടാണ്. തുടർച്ചയായി ഇയാളെ ജനറൽ വാർഡുകളിൽ മത്സരിപ്പിക്കുന്നതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്. 2015 –20 കൗൺസിലിൽ അംഗമായിരിക്കെ കോൺഗ്രസ് നേതൃത്വത്തെ ധിക്കരിച്ച് കൗൺസിലിലെ യുഡിഎഫ് നിരയിൽനിന്ന് മാറി നിൽക്കുകയും കോൺഗ്രസ് നിലപാടുകൾ തള്ളിപ്പറയുകയും ചെയ്ത ബഷീർ പൂക്കോടിനെ മത്സരിപ്പിക്കരുതെന്ന് വാർഡിലെ കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തോട് പറഞ്ഞിരുന്നു. ഇത് മുഖവിലക്കെടുക്കാതെ വീണ്ടും സ്ഥാനാർഥിയാക്കിയെന്നാണ് ആരോപണം. കൗൺസിലറായിരിക്കുന്പോഴും കോൺഗ്രസ് നേതാവായിരിക്കുമ്പോഴും പ്രദേശത്തെ തങ്ങളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിച്ചയാളാണ് ബഷീർ പൂക്കോടെന്ന് പ്രവർത്തകർ പറഞ്ഞു.








0 comments