ലേബർ കോഡ്
കെഎംഎംഎല്ലിന് മുന്നിൽ സിഐടിയു പ്രതിഷേധം

ചവറ
ചർച്ച ഇല്ലാതെ ഏകപക്ഷീയമായി ലേബർ കോഡ് നടപ്പാക്കിയതിനെതിരെ സിഐടിയു പ്രതിഷേധം സംഘടിപ്പിച്ചു. തൊഴിലാളിവിരുദ്ധ ലേബർ കോഡുകളുടെ കോപ്പികൾ കത്തിച്ചു. കെഎംഎംഎല്ലിലെ സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സിഐടിയു ജില്ലാ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. കെഎംഎംഎൽ ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി വി സി രതീഷ് കുമാർ അധ്യക്ഷനായി. സിഐടിയു ഏരിയ പ്രസിഡന്റ് ആർ സുരേന്ദ്രൻപിള്ള, സിപിഐ എം ലോക്കൽ സെക്രട്ടറി എം വി പ്രസാദ് , കെ വി ദിലീപ് കുമാർ, എം എസ് അനീഷ് എന്നിവർ സംസാരിച്ചു.








0 comments