എരുമപ്പെട്ടിയിൽ വിമതൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി

എരുമപ്പെട്ടി
എരുമപ്പെട്ടി പഞ്ചായത്തിൽ ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിമതൻ പ്രമുഖ നേതാവ്. കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് സെക്രട്ടറിയും എരുമപ്പെട്ടി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ ഗോവിന്ദൻകുട്ടിയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ എം എം സലീമാണ് കോൺഗ്രസ് സ്ഥാനാർഥി. പക്ഷപാതപരമായി നടത്തിയ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതായും കെ ഗോവിന്ദൻകുട്ടി അറിയിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എസ് ബാലകൃഷ്ണനും പാർടി അംഗത്വവും ഔദ്യോഗിക സ്ഥാനങ്ങളും രാജിവച്ചതായി അറിയിച്ചു. തിപ്പല്ലൂർ ജനകീയ വേദിയുടെ പിന്തുണയോടെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും കെ ഗോവിന്ദൻകുട്ടി അറിയിച്ചു.








0 comments