ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

തൃശൂർ
നെടുപുഴ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച 55 വയസ്സ് തോന്നിക്കുന്ന വ്യക്തിയുടെ വിവരങ്ങൾ തേടുന്നു. ആറിന് പുലർച്ചെയാണ് ട്രെയിൻ തട്ടി മരിച്ചത്. 175 സെന്റീമീറ്റർ ഉയരമാണുള്ളത്. പച്ച നിറത്തിലുള്ള ബനിയനും നീല നിറത്തിലുള്ള മുണ്ടുമാണ് ധരിച്ചിരുന്നത്. വിവരങ്ങൾ ലഭിക്കുന്നവർ നെടുപുഴ പൊലീസ് സ്റ്റേഷനിലോ 0487 2247511, 9497947198 എന്ന നമ്പറിലോ വിവരം അറിയിക്കണം.









0 comments