കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു

പ്രിൻസൻ
കുന്നംകുളം
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു. പോർക്കുളം കൂത്തൂർ വീട്ടിൽ പ്രിൻസൻ (61) ആണ് മരിച്ചത്. ചൊവ്വ പകൽ ആറോടെ പോർക്കുളം സ്കൂൾ സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഇദ്ദേഹത്തെ ചിറക്കൽ ഭാഗത്തുനിന്ന് പാറേമ്പാടം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴരയോടെ മരിച്ചു. അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ബുധൻനാഴ്‌ച. ഭാര്യ : ഷീജ. മക്കൾ : അജിത്ത്, അനു. മരുമകൻ : ആൽവിൻ.









0 comments