ജോലിക്കിടെ കുഴഞ്ഞു വീണുമരിച്ചു

ദിനേശൻ
ഏങ്ങണ്ടിയൂർ
ശ്രീനാരായണ യു പി സ്‌കൂളിന് തെക്ക് ഭാഗത്ത് നാറാണത്ത് ദിനേശൻ (54) ജോലിക്കിടെ കുഴഞ്ഞു വീണുമരിച്ചു. ചാവക്കാട് സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഞായറാഴ്‌ച പകൽ 11ന് ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. സംസ്‌കാരം നടത്തി. അച്ഛൻ: പരേതനായ വേലായുധൻ. അമ്മ: പരേതയായ അമ്മിണി. ഭാര്യ: വിപിന. മക്കൾ: അനുശാഖ, അനുഷിദ്. സഹോദരങ്ങൾ: രാജേഷ്, പരേതനായ സുധി.









0 comments