കുഴഞ്ഞുവീണ് മരിച്ചു

ഉണ്ണിക്കൃഷ്ണൻ
തൃപ്രയാർ
ബൈക്കിൽ ജോലിക്ക് പോകവേ ഹോട്ടൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. നാട്ടിക ഫിഷറീസ് സ്കൂളിന് സമീപം കുറുമ്പേപ്പാടത്ത് ഉണ്ണിക്കൃഷ്ണൻ (66) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വലപ്പാട് ബീച്ചിനടുത്ത് തീരദേശ റോഡിലെ കോടൻവളവിലാണ് സംഭവം. വലപ്പാട് ബീച്ചിലുള്ള ഒരു ഹോട്ടലിലെ തൊഴിലാളിയായ ഇദ്ദേഹം പുലർച്ചെ ബൈക്കിൽ വീട്ടിൽ നിന്നും പുറപ്പെട്ടതാണ്. മത്സ്യത്തൊഴിലാളികൾ ആണ് റോഡിൽ അവശനിലയിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്പതിന് . ഭാര്യ: വിശാല. മക്കൾ: വിപിൻദാസ്, വിബിത, വിനീത.









0 comments