മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

തൃശൂർ
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ ബന്ധുമിത്രാദികളെ കണ്ടെത്താനായി പൊലീസ് സഹായം തേടുന്നു. എട്ടിന് രാത്രി 7.15-ന് പൂങ്കുന്നം എംഎൽഎ റോഡിൽ അവശനിലയിൽ കാണപ്പെട്ട 40 വയസ്സ് തോന്നിക്കുന്ന പുരുഷനെ ചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഒമ്പതിന് പകൽ 1.20ന് മരിച്ചു. വിവരം ലഭിക്കുന്നവർ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടോ 9745706412, 0487 2363608 നമ്പറുകളിലോ ബന്ധപ്പെടണം.









0 comments