പ്രസവം കഴിഞ്ഞ് 42–ാം ദിവസം യുവതി മരിച്ചു

റഹ്മത്ത്
പഴയന്നൂര്‍
പ്രസവം കഴിഞ്ഞ് 42 –ാംദിവസം യുവതി മരിച്ചു. പഴയന്നൂര്‍ വെന്നൂര്‍ ഭഗവതിക്കുന്നില്‍ റഹ്മത്ത് (31) ആണ് മരിച്ചത്. 42 ദിവസം മുമ്പ് എട്ടാം മാസത്തിലാണ് റഹ്മത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുര്‍ന്ന് മറ്റ് ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പക്ഷേ, ബുധനാഴ്ച രാത്രി ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഭേദമായതിനാല്‍, വ്യാഴാഴ്ച പുലര്‍ച്ചെതന്നെ വീട്ടിലെത്തുകയും ചെയ്തു. അല്‍പ്പനേരത്തിനുശേഷം വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് നാലോടെ മരിച്ചു. ഉമ്മ: ഐഷ. ബാപ്പ: സിദ്ധിഖ്. ഭര്‍ത്താവ്: ഷെറീഫ് (കോണ്‍ട്രാക്ട് ഡ്രൈവര്‍, കാളിയാറോഡ് എഎല്‍പി സ്കൂള്‍). മറ്റൊരു മകന്‍: മുഹമ്മദ് റയാന്‍. ഖബറടക്കം വെള്ളി രാവിലെ 10.30ന് പുത്തിരിപ്പാടം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.









0 comments