ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച കുമാരേട്ടൻ ഓർമയായ്

കൊടുങ്ങല്ലൂർ
കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകാൻ നിരന്തരം പ്രവർത്തിച്ച കുമാരേട്ടൻ (85) വിടപറഞ്ഞു. പുല്ലൂറ്റ് കോഴിക്കടയിൽ തുരുത്തുള്ളി കുമാരൻ നിരവധി പേരെ നേത്രദാനത്തിനായി പ്രോൽസാഹിപ്പിക്കുകയും കണ്ണ് ദാനം ചെയ്യാൻ സമ്മതിപ്പിക്കുകയും ചെയ്തു. കുമാരന്റെ മൃതദേഹം ജില്ലാ മെഡിക്കൽ കോളേജിന് ബുധനാഴ്ച കൈമാറും. നേത്രദാനത്തിനായി പ്രവർത്തിച്ചതിന് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതരായ ജാനകി, സൗമിനി.മക്കൾ: ജയലാൽ, പ്രിയഘോഷ്, സുഭാഷ്ബാബു. മരുമക്കൾ: സുധ, ഷിജി.









0 comments