പുഴയിൽ വീണ് യുവാവ് മരിച്ചു

റിയാസ്
ചാലാംപാടം
കണ്ണാറ ചാലാംപാടം മണലി പുഴയിൽ കന്നാലിക്കടവിൽ മണൽക്കുഴിയിൽ അകപ്പെട്ട യുവാവ് മുങ്ങിമരിച്ചു. മറ്റത്തൂർ പഞ്ചായത്ത് കോടാലി പത്തു കുളങ്ങര വലിയ വളപ്പിൽ റിയാസ് (34)ആണ് മരിച്ചത്. രാവിലെ പറമ്പുകളിൽ അടയ്ക്ക വലിക്കുന്ന പണിക്ക് എത്തിയ റിയാസും സുഹൃത്തും അടയ്ക്ക ചാക്കിലാക്കി പുഴ കടക്കുന്നതിനിടെ കുഴിയിൽ അകപ്പെടുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉപ്പ: മുഹമ്മദാലി. ഉമ്മ: പരേതയായ സൈനബ. ഭാര്യ: ജെസ്ന. മക്കൾ: ഹാദി, ഹയാൻ.









0 comments