തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

ശിവൻ
വാടാനപ്പള്ളി
തെങ്ങിൽ നിന്ന് വഴുതി വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. വാടാനപ്പള്ളി ബീച്ച് വടക്കൻ ശിവൻ (67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45നാണ് സംഭവം. വാടാനപ്പള്ളി ബീച്ച് ഗവ. ഫിഷറീസ് യുപി സ്കൂളിന് പടിഞ്ഞാറുള്ള ഒരു വീട്ടുപറമ്പിൽ തെങ്ങ് കയറുമ്പോഴാണ് കാൽ വഴുതി താഴെ വീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുധ. മക്കൾ: സുമേഷ്, സുധീഷ്, സുകേഷ്. മരുമക്കൾ: ഷീബ, ധന്യ, ഷീബ.









0 comments