കപ്പിലേക്കൊരു സ്‌മാഷ്

ദേവ രമേഷ്

സ്വന്തം ലേഖകൻ
Published on Nov 21, 2025, 12:04 AM | 1 min read
തൃശൂർ
യുപിയിൽ നടന്ന ദേശീയ സ്‌കൂൾ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പെൺകുട്ടികളുടെ കേരള ടീമിനെ നയിച്ചത് അഞ്ചേരി സ്വദേശിയായ ദേവ രമേഷ്. സ്‌പോർട്‌സിനോട് കമ്പമുള്ള അച്ഛൻ രമേഷിന്റെ പാത പിന്തുടർന്നാണ് ദേവ വോളിബോൾ താരമായത്. നല്ല ഉയരമുള്ള ദേവയെ വോളിബോളിലേക്ക് വഴികാട്ടിയതും അച്ഛൻ. ഏഴാം ക്ലാസിൽ സേക്രഡ് ഹാർട്ട്‌സിൽ പഠിക്കുമ്പോൾ കണ്ണൂർ ജി വി രാജ സ്‌പോർട്‌സ് ഡിവിഷനിലേക്കുള്ള ട്രയൽസിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. വോളിബോളിൽ കൃത്യമായ പരിശീലനം ലഭിച്ചു. തുടന്ന് ദേശീയ മീറ്റിൽ കേരളത്തിനെ നയിക്കാൻ ദേവ എത്തി. നിലവിൽ ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ 11–ാം ക്ലാസ് വിദ്യാർഥിയാണ്. കെ എസ് നവ്യയാണ് പരിശീലക. കഴിഞ്ഞ വർഷം ഖേലോ ഇന്ത്യയുടെ ടീം സെലക്ഷനിലും പങ്കെടുത്തിരുന്നു. സഹോദരി ലക്ഷ്‌മിയും കായിക താരമാണ്. ബോക്‌സിങ്ങിൽ സംസ്ഥാനതലത്തിൽ അഞ്ച് സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. അമ്മ: വീണ. മറ്റു സഹോദരങ്ങൾ: ശ്രീപാർവതി, മാധവ് മഹേശ്വർ.








0 comments