റിസർവ് ബാങ്ക് സൗത്ത് സോൺ സ്പോർട്സ് മീറ്റ് ഇന്ന് തുടങ്ങും

തിരുവനന്തപുരം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025–-26 വർഷത്തെ സൗത്ത് സോൺ സ്പോർട്സ് മീറ്റ് വെള്ളിമുതൽ ഞായർവരെ കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ. റിസർവ് ബാങ്കിന്റെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, കൊച്ചി, തിരുവനന്തപുരം ഓഫീസുകളിലെ കായികതാരങ്ങൾ പങ്കെടുക്കുന്ന മേളയിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, കാരംസ്, ചെസ് എന്നിങ്ങനെ ആറിനങ്ങളിലായി 300ൽപ്പരം ജീവനക്കാർ പങ്കെടുക്കും. വെള്ളി രാവിലെ ഒന്പതിന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ കൺവൻഷൻ സെന്ററിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഡയറക്ടർ തോമസ് മാത്യു മീറ്റ് ഉദ്ഘാടനം ചെയ്യും. ഞായർ ഗ്രീൻഫീൽഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സമാപന ചടങ്ങിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ മുഖ്യാതിഥിയാകും.









0 comments