ഓവേലി രാധാകൃഷ്ണൻ ചരിഞ്ഞു

ഗൂഡല്ലൂർ ഓവേലിയിൽനിന്ന് പിടികൂടി റോഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽവിട്ട കാട്ടാന രാധാകൃഷ്‌ണൻ ചരിഞ്ഞു. കളക്കാട് മുണ്ടംതുറൈ കടുവാ സങ്കേതത്തിലെ കോതയാർ വനത്തിൽ വിട്ട കൊന്പനെ കഴിഞ്ഞ ദിവസമാണ് ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഇരുപതടിയോളം ഉയരത്തിൽനിന്ന് താഴേക്ക് പതിച്ചാണ് ചരിഞ്ഞത്. ഓവേലിയിലെയും പ്രദേശങ്ങളിലെയും ജനവാസ മേഖലകളിൽ 12 പേരെ കൊന്ന കൊന്പനെ കഴിഞ്ഞ സെപ്തംബർ 24ന് മയക്കുവെടിവച്ച് പിടിച്ച് മുതുമല അഭയാരണ്യത്തിലെ കൊട്ടിലിലാക്കി. ഒക്ടോബർ 24ന് ആണ് കോതയാർ വനത്തിൽ വിട്ടത്.









0 comments