ജയദേവൻ മാസ്റ്ററെ അനുസ്‌മരിച്ചു

ജയദേവൻ മാസ്റ്റർ സ്മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി പുഷ്പചക്രം അർപ്പിക്കുന്നു
കിളിമാനൂർ
സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും കിളിമാനൂർ ഏരിയ സെക്രട്ടറിയും ദീർഘകാലം പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ എം ജയദേവൻ മാസ്റ്ററുടെ 31–ാം ചരമവാർഷിക അനുസ്മരണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിക്കായി സെക്രട്ടറിയറ്റംഗം ബി പി മുരളിയും ഏരിയ കമ്മിറ്റിക്കായി സെക്രട്ടറി തട്ടത്തുമല ജയചന്ദ്രനും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗത്തിൽ ബി പി മുരളി മുഖ്യ പ്രഭാഷകനായി. കെ വത്സലകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ മടവൂർ അനിൽ, ശ്രീജാ ഷൈജുദേവ്, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, എം ഷാജഹാൻ, ഫത്തഹുദീൻ തുടങ്ങിയവർ സംസാരിച്ചു.









0 comments