കറവപ്പശുക്കൾക്കുള്ള ധാതുലവണങ്ങൾ വിതരണം ചെയ്തു

കറവപ്പശുക്കൾക്കുള്ള ധാതുലവണങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ ടി കെ ഗീത നിർവഹിക്കുന്നു
കൊടുങ്ങല്ലൂർ
നഗരസഭ കറവപ്പശുക്കൾക്കുള്ള ധാതു ലവണങ്ങളും വിരമരുന്നുകളും വിതരണം ചെയ്തു. 1200 രൂപയ്ക്കുള്ള മരുന്നുകളാണ് 48 ക്ഷീരകർഷകർക്ക് നൽകിയത്. നഗരസഭാ ചെയർപേഴ്സൻ ടി കെ ഗീത വിതരണോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ലത ഉണ്ണിക്കൃഷ്ണൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ എസ് കൈസാബ്, എൽസി പോൾ , വാർഡ് കൗൺസിലർ കെ ആർ ജൈത്രൻ, വെറ്ററിനറി ഡോക്ടർ വിമൽ എന്നിവർ സംസാരിച്ചു.









0 comments