സ്കൂട്ടറിൽ മദ്യം വിറ്റയാൾ പിടിയിൽ

സുരേഷ്
പുഴയ്ക്കൽ
അവണൂർ അംബേദ്കർ നഗറിൽ സ്കൂട്ടറിൽ മദ്യ വിൽപ്പന നടത്തിയയാളെ കോലഴി എക്‌സൈസ് പിടിക്കൂടി. അംബേദ്കർ നഗറിലെ പുളിക്കൽ വീട്ടിൽ സുരേഷി (54)നെയാണ് കോലഴി എക്സൈസ് ഇൻസ്പെക്ടർ പി ജി ശിവശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. ഇൻസ്പെക്ടർമാരായ ജോസഫ്, മനോജ്, പ്രിവന്റീവ് ഓഫീസർ ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments