ലൈബ്രറി കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. എം ഹരിദാസിനെ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ അനുമോദിക്കുന്നു
തൃശൂർ
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു. നിലവിലുള്ള കൗൺസിൽ സെക്രട്ടറി ഹാരിഫാബിയിൽ നിന്ന് പ്രസിഡന്റ് പ്രൊഫ. എം ഹരിദാസും സെക്രട്ടറി എം രാജേഷും ചുമതലയേറ്റെടുത്തു. തുടർന്ന് ചേർന്ന അനുമോദന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉൽഘാടനം ചെയ്തു. പി തങ്കം അധ്യക്ഷയായി. പട്ടികജാതി കമീഷൻ അംഗം ടി കെ വാസു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, എൽഡിഎഫ് കൺവീനർ പി കെ ചന്ദ്രശേഖരൻ, കവി രാവുണ്ണി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് വി ഡി പ്രേംപ്രസാദ്, സെക്രട്ടറി എം എൻ വിനയകുമാർ, മുഷ്താഖ് അലി, ടി കെ സന്തോഷ് എന്നിവർ സംസാരിച്ചു.









0 comments