എൽഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ

വരന്തരപ്പിള്ളി
എൽഡിഎഫ് വരന്തരപ്പിള്ളി പഞ്ചായത്ത് തെരഞ്ഞെടുപ്പു കൺവെൻഷൻ വരന്തരപ്പിള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാപ്രിയ സുരേഷ് അധ്യക്ഷയായി. വി എസ് പ്രിൻസ്, എൻ എം സജീവൻ, എം വി സതീഷ് ബാബു, ഡേവിസ് വില്ലെടുത്തുകാരൻ, പി എ ജോർജ്, സന്തോഷ് തണ്ടാശേരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി എ ജോർജ് (പ്രസിഡന്റ്), എൻ എം സജീവൻ (സെക്രട്ടറി), എം വി സതീഷ്ബാബു (ട്രഷറർ). എൽഡിഎഫ് പുതുക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ അന്റോസ് ഹാളിൽ സിപിഐ എം കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. വി ആർ രബീഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രൻ , കെ എം ചന്ദ്രൻ, അഡ്വ അൽജോ പുളിക്കൻ, എ വി ചന്ദ്രൻ, സരിത രാജേഷ്, പി എൻ വിഷ്ണു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി ആർ രബീഷ് (പ്രസിഡന്റ്), എ വി ചന്ദ്രൻ (സെക്രട്ടറി), അഡ്വ അൽജോ പുളിക്കൻ (ട്രഷറർ ). ഇരിങ്ങാലക്കുട എൽഡിഎഫ് കാട്ടൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ ജെ ബേബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ സ്ഥാനാർഥി ടി കെ സുധീഷ്, സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ജൂലിയസ് ആന്റണി, റഷീദ് കാട്ടൂർ, ജോജു തട്ടിൽ, എൻ ബി പവിത്രൻ, ടി വി വിജിഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ജോജു തട്ടിൽ ( ചെയർമാൻ), ടി വി വിജിഷ് (സെക്രട്ടറി), കെ എം അബ്ദുൾ റഹ്മാൻ ( ട്രഷറർ). മുരിയാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ സി ഗംഗാധരൻ അധ്യക്ഷനായി. പി ആർ ബാലൻ, ടി കെ വർഗീസ്, കെ ജി മോഹനൻ, ലത ചന്ദ്രൻ, അഡ്വ. കെ എ മനോഹരൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ ജെ ഡിക്സൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ സി ഗംഗാധരൻ (ചെയർമാൻ), ലത ചന്ദ്രൻ (സെക്രട്ടറി), കെ ജി മോഹനൻ (ട്രഷറർ). പൂമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ ഉദ്ഘാടനംചെയ്തു. സി സുരേഷ് അധ്യക്ഷനായി. അഡ്വ. പി ജെ ജോബി, വിൻസന്റ് ഊക്കൻ, കെ സി പ്രേമരാജൻ, കെ വി ജിനരാജദാസൻ, വി എസ് ബൈജു, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ ജോസ് ജെ ചിറ്റിലപ്പിള്ളി, സി ബി ഷക്കീല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി സുരേഷ് (ചെയർമാൻ), കെ വി ജിനരാജദാസൻ (സെക്രട്ടറി).









0 comments