ധാരണപത്രത്തില്‍ ഒപ്പിട്ടു

തൃശൂർ
കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വിവിധ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശനും ധനലക്ഷ്മി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി എച്ച് ബിജുകുമാറും ധാരണാപത്രം കൈമാറി. കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സി നവീന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍ രാജേഷ് കെ അലക്‌സ്, മാനേജര്‍ മനു ആര്‍ നായര്‍ കുടുംബശ്രീ സ്‌റ്റേറ്റ് അസി. പ്രോഗ്രാം മാനേജര്‍ ജി ലിബിന്‍ എന്നിവര്‍ സംസാരിച്ചു. ധാരണപ്രകാരം സേവിങ്‌സ്, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍, അയൽക്കൂട്ടങ്ങൾക്ക് ലിങ്കേജ് വായ്പാ സേവനങ്ങൾ, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മുതലായവ ധനലക്ഷ്മി ബാങ്ക് കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കും.









0 comments