കെജിഎൻഎ ജില്ലാ കൺവെൻഷൻ

തൃശൂർ
കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ ഷീജ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ഉണ്ണി ജോസ്, സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി എ ബെന്നി, ജില്ലാ സെക്രട്ടറി അബിൻ രാജ്, ജില്ലാ ട്രഷറർ റെസി പി ബേബി എന്നിവർ സംസാരിച്ചു. വാഹനപകടത്തിൽ മരിച്ച തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ ടാലി തോമസിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. ഉന്നത വിജയം നേടിയ കെജിഎൻഎ അംഗങ്ങളുടെ മക്കളെയും പ്രവർത്തന കാലയളവിൽ സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങളെയും ആദരിച്ചു.







0 comments