അരങ്ങിലുണർന്നു ജാതീയതയുടെ "ചാവുസാക്ഷ്യം'

ഇരിങ്ങാലക്കുട
അമ്പലത്തിൽ ഇലത്താളം കൊട്ടാൻ അവസരം നിഷേധിക്കപ്പെട്ട ദളിത് യുവാവ്, ഒടുവിൽ തന്റെ ജീവൻ ലോകത്തിന് സമർപ്പിച്ച് ജാതീയതയ്‌ക്കുമുന്നിൽ അടിയറവ് പറഞ്ഞവൻ. ഹയർ സെക്കൻഡറി വിഭാഗം നാടക വേദിയിൽ "ചാവുസാക്ഷ്യ'മെത്തിയപ്പോൾ സദസ്സും നിറഞ്ഞ കൈയടി നൽകി. ഒപ്പം ഒന്നാം സ്ഥാനവും എ ഗ്രേഡും. കേരളത്തിലെ സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഇന്നും നിലനിൽക്കുന്ന ജാതീയ വിവേചനങ്ങളെ ശക്തമായി തുറന്നുകാട്ടിയാണ് നാടകം ശ്രദ്ധേയമായത്. അമ്പലത്തിൽ ഇലത്താളം കൊട്ടാൻ അവസരം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവിന്റെ ദുരന്തകഥയാണ് നാടകം പ്രമേയമാക്കിയത്. കുമാരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പി എം മിഥുനെ മികച്ച നടനായും തെരഞ്ഞെടുത്തു. അനീഷ് ആളൂരും നവീൻ പയനുമാണ് നാടകത്തിന്റെ സംവിധാനം. ബാബു വയലത്തൂർ ആണ് തിരക്കഥാകൃത്ത്.









0 comments