print edition ജഡ്‌ജിക്ക് പക്ഷപാതിത്വം; കേസുകൾ മാറ്റണമെന്ന് റാബ്‌റി ദേവി

ന്യൂഡൽഹി
തനിക്കും ഭർത്താവ് ലാലു പ്രസാദ് യാദവിനും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരായ അഴിമതിക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്‌ജിക്ക് പക്ഷപാതിത്വമാണെന്നും കേസുകൾ അദ്ദേഹത്തിന്റെ ബെഞ്ചില്‍നിന്ന് മാറ്റണമെന്നും ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി. റൗസ്‌അവന്യൂ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡജിക്കാണ് നാലുകേസുകൾ മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
മുൻവിധിയോടെയാണ് പ്രത്യേക ജഡ്‌ജി വിശാൽ ഗോഗ്‌നെ വിചാരണ നടത്തുന്നത്. പ്രോസിക്യൂഷനോട് അനാവശ്യമായ ചായ്‌വ് അദ്ദേഹം പ്രകടിപ്പിക്കുന്നു അപേക്ഷയിൽ റാബ്‌റി പറഞ്ഞു. റെയിൽവേ അഴിമതി, ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന കേസ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി സിബിഐയും ഇഡിയും എടുത്ത കേസുകൾ മാറ്റണമെന്നാണ് ആവശ്യം. അപേക്ഷ നൽകിയ കാര്യം വിശാൽ ഗോഗ്‌നെയെ റാബ്‌റിയുടെ അഭിഭാഷകൻ അറിയിച്ചു.








0 comments