അന്തിമ സ്ഥാനാർഥി പട്ടികയായി
ഇനി തീപാറും തെരഞ്ഞെടുപ്പാവേശം

കോഴിക്കോട്
അന്തിമ സ്ഥാനാർഥി പട്ടികയായതോടെ തെരഞ്ഞെടുപ്പ് കളത്തിൽ മത്സരാവേശം കടുത്തു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്‌ച പൂർത്തിയായതോടെ പോരാട്ടത്തിന്റെ യഥാർഥ ചിത്രം തെളിഞ്ഞു. 2769 പുരുഷന്മാരും 3115 സ്‌ത്രീകളുമുൾപ്പെടെ ജില്ലയിൽനിന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 5884 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. വിമതരെ പിന്തിരിപ്പിക്കാൻ യുഡിഎഫ് പരമാവധി ശ്രമിച്ചിട്ടും പരാജയപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് കോർപറേഷനിലുൾപ്പെടെയുള്ള സ്ഥാനാർഥി പട്ടിക. അതേസമയം, എൽഡിഎഫിന്റെ രണ്ടാംഘട്ട പ്രചാരണം ജില്ലയിലെങ്ങും സജീവമായി മുന്നേറുകയാണ്. ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥികളുടെ പൊതു പര്യടനം ചൊവ്വമുതൽ വിവിധ ഇടങ്ങളിൽ ആരംഭിക്കും. കോർപറേഷൻതലത്തിൽ ബൂത്ത് കൺവൻഷനുകൾ പുരോഗമിക്കുകയാണ്. പഞ്ചായത്തുതലത്തിൽ കുടുംബസംഗമങ്ങൾ നടന്നുവരുന്നു. സ്ഥാനാർഥികളും പ്രവർത്തകരും വോട്ടർമാരെ നേരിട്ട് കണ്ടും സാമൂഹിക മാധ്യമങ്ങൾവഴിയും പ്രചാരണത്തിൽ സജീവമാണ്.








0 comments