നാട്ടുകാരുടെ സ്വന്തം മാഷ്

എടവക പഞ്ചായത്തിന്റെ മുക്കും മൂലയും ജസ്റ്റിൻ മാഷിന് ചിരപരിചിതമാണ്. എടവക പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലംതൊട്ട് നാട്ടുകാരുമായുള്ള അടുപ്പം ഇന്നും തുടരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് എടവക ഡിവിഷനില്‍ മത്സരിക്കുമ്പോള്‍ നാട്ടുകാരും ഹാപ്പിയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതുമുതല്‍ ജസ്റ്റിന്‍ ബേബി പ്രചാരണ രംഗത്തുണ്ട്. തിങ്കള്‍ രാവിലെ ഒമ്പതോടെ രണ്ടേനാല് ടൗണിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ടൗണിലെ കടകളിലും സമീപത്തെ വീടുകളിലും കയറി വോട്ടഭ്യര്‍ഥിച്ചു. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളും എല്‍ഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ദ്വാരകയിലെത്തി. ഇവിടെ 13ാം വാര്‍ഡില്‍ പഞ്ചായത്ത്, ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ക്കൊപ്പം കടകളിലും വീടുകളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. നാട്ടുകാർക്ക് ചിരപരിചിതനായതിനാല്‍ ഒരു സ്ഥലത്തും പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എല്ലാ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ഥിയെ ചേര്‍ത്തുനിര്‍ത്തുകയാണ് വോട്ടര്‍മാര്‍. ദ്വാരകയിലായിരുന്നു ഉച്ചഭക്ഷണം. വൈകിട്ടോടെ പീച്ചങ്കോടെത്ത് എത്തി വോട്ടര്‍മാരെ കണ്ടു. എല്‍ഡിഎഫിന്റെ വിജയം ഉറപ്പാണെന്നും ഇനിയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാകുമെന്നും ജസ്റ്റിന്‍ ബേബി പറഞ്ഞു. എടവക പഞ്ചായത്തിലെ 21 ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് എടവക ജില്ലാ പഞ്ചായത്ത് ഡിവിഷന്‍.








0 comments